/sathyam/media/post_attachments/4d65Wje18ddumRCjiHvq.webp)
ന്യൂഡൽഹി: കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിൽ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷയും കെപിസിസിയും പറഞ്ഞത് താന്‍ അനുസരിച്ചു. കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ തീരുമാനമെന്നും തരൂര്‍ പറഞ്ഞു.
വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ, അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ- തരൂര്‍ പറഞ്ഞു.