/sathyam/media/post_attachments/vanIDr7k81cZV8dMzHl8.jpg)
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.
കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായി. തന്നെ കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തി. വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തൻ്റെ നിലപാടെന്നും തോമസ് പറഞ്ഞു.