/sathyam/media/post_attachments/uXM68IWRHz1Q2LPA76mh.jpg)
കണ്ണൂർ: കെ റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സർക്കാരുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൽ കേരള ഘടകവും ബംഗാൾ ഘടകവും തമ്മിൽ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾ കോടിയേരി തള്ളി. ഇരു ഘടകങ്ങളും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി.
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സി പി എം. ഈ പാർട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം. 700 പരം സഖാക്കളെ കേരളത്തിൽ കൊലപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം കൊലപാതകം. പക്ഷേ ഈ പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്ന് കണ്ണൂർ തെളിയിച്ചതായും കോടിയേരി പറഞ്ഞു.