സ്വർണവില കുതിക്കുന്നു; ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4900 രൂപയായി.

Advertisment

3860 രൂപയായിരുന്നു വിപണിയിൽ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39200 രൂപയായി. തുടർച്ചയായ വർധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഏപ്രിൽ ഒൻപതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 38880 രൂപയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വർധിച്ചു. ഇന്നലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4015 രൂപയായിരുന്നു. ഇന്നത്തെ വർധനവോടുകൂടി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4050 രൂപയായി ഉയർന്നു.

Advertisment