നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടിസാകും നൽകുക.

സങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടം മൊഴി എടുക്കുന്നതിനായി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. അതേ സമയം കാവ്യയെ കേസിൽ പ്രതി ചേർത്തേക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി കളയുന്നില്ല. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെയും മൊഴിയും ഉടൻ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തും.

കാവ്യ മാധവനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും അനിശ്ചിതത്വത്തിലായിരുന്നു അന്വേഷണ സംഘം. തുടർന്ന് ഇന്നലെ ചോദ്യം ചെയ്യില്ല എന്ന തീരുമാനത്തിൽ എത്തി. ചോദ്യം ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് നിലവിൽ ആശയക്കുഴപ്പം തുടരുന്നത്.

Advertisment