/sathyam/media/post_attachments/XAl6HhhqFT64SuBtevIY.jpg)
പാലക്കാട് : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്ട് നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി തീരുമാനം. നേരത്തെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. നാളെ വൈകിട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
പൊലീസിന്റെ വീഴ്ചകൾ ഈ യോഗത്തിൽ തുറന്നുകാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43), ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) എന്നിവരാണു അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.