/sathyam/media/post_attachments/gPlGCNSkeRTPhVkowEKF.jpg)
തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിൽ എഐസിസിക്ക് മറുപടി നല്‍കി കെവി തോമസ്. ഇമെയില്‍ മുഖേനെയാണ് മറുപടി നല്‍കിയത്. നാളെ രേഖാമൂലം മറുപടി അയക്കുമെന്നും കെവി തോമസ് പറഞ്ഞു.
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നാണ് സൂചന. സി.പി.എം സമ്മേളന വേദിയില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരന്‍ താനല്ലെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.