/sathyam/media/post_attachments/RdPr1JG7S1k8g5joNUoI.jpg)
തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ചേര്‍ന്ന് നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് നിയമം ഉപയോഗിച്ചും കലാപകാരികളെ അടിച്ചമര്‍ത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെ തള്ളി കോടിയേരി. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.