മലപ്പുറത്ത് കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി; പതിനൊന്നുകാരന്‍ മലകയറിയതെന്ന സംശയത്തില്‍ അന്വേഷിച്ചിറങ്ങിയവരില്‍ ഒരാളെ പാമ്പ് കടിച്ചു! ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത് റബര്‍ തോട്ടത്തില്‍ നിന്ന്‌

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മലപ്പുറം എടവണ്ണയിൽ കാണാതായ 11 കാരനെ കണ്ടെത്തി. വീടിനു സമീപത്തെ മലയിലേക്ക് കുട്ടി കയറിയെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisment

ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിൽ 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അതിനിടെ കുട്ടിയെ അന്വേഷിച്ചിറങ്ങിയവരില്‍ ഒരാളെ പാമ്പ് കടിച്ചു. കെടി ബഷീർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment