ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/CqpL2s1pf1XF9GQDoDeP.jpg)
കൊല്ലം: ജില്ലയിൽ കൊവിഡ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു. മയ്യനാട് സ്വദേശിയായ യുവാവിനാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുമ്പാണ് ഇയാൾക്ക് രോഗം ബാധിച്ചത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഇയാൾ യാത്ര ചെയ്യുകയോ യാത്ര ചെയ്യുന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
Advertisment
യുവാവുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചെങ്കിലും നിലവിൽ ആർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയ്ക്കു ചികിത്സ തേടുന്നവരുടെ കണക്കെടുക്കാൻ ആരോഗ്യവകുപ്പ് ആശുപത്രികൾക്കു നിർദേശം നൽകി.
പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ. ഒമിക്രോണിനേക്കാൾ പത്തിരട്ടി വ്യാപനശേഷിയുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യത കുറവാണെങ്കിലും രോഗബാധിതരുടെ എണ്ണം കൂടാന്‍ ഇത് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us