/sathyam/media/post_attachments/DyXAEIWHr17eEKPVB7bl.jpg)
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്കും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി ഒറ്റ സ്ഥാനാര്‍ത്ഥി മത്സരിക്കും. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നതായി ട്വന്റി 20 ചെയര്‍മാന്‍ സാബു ജേക്കബ് വെളിപ്പെടുത്തി.
തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18% വോട്ടു നേടിയാണ് ട്വന്റി20 നാലാം സ്ഥാനത്തായത്. പഞ്ചാബിലെ വിജയത്തിന്റെ വിശ്വാസത്തിലാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടി ഘടകവും. തൃക്കാക്കരയില്‍ ഒന്നിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നില്ല.