/sathyam/media/post_attachments/LqeOgO8IDFfGbfOePL0e.jpg)
ആലപ്പുഴ: പ്രായപരിധി കര്‍ശനമാക്കിയതോടെ സിപിഎം മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന് ഘടകം നിശ്ചയിച്ചു നല്‍കി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ്. മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരന്‍ ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചില്‍ അംഗമായി തുടരും.
തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരൻ സംസ്ഥാന - ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് പ്രായപരിധി കർശനമാക്കിയതിന്റെ പേരിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ നിന്നുൾപ്പടെ ജി സുധാകരൻ വിട്ടുനിന്നിരുന്നു.