രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം., ‘കല്യാണം ആയോ റിമി?’! വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് റിമി ടോമി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

ഗായിക റിമി ടോമി വിവാഹിതയാകുന്നുവെന്ന് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂ ട്യൂബ് ചാനലിലുടെയാണ് റിമി ടോമി സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment

‘രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വീഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്.

എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ’, റിമി ടോമി പറഞ്ഞു.

Advertisment