/sathyam/media/post_attachments/rRUnOhYHqVLRqduhG0Mx.jpg)
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ വി തോമസിനെ പുറത്താക്കിയാൽ സിപിഎം രാഷ്ട്രീയ അഭയം നൽകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.വി.തോമസിനെതിരെ നടപടിയെടുത്ത കോൺഗ്രസ് സമീപനം അവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുകയേയുള്ളൂവെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.
കോൺഗ്രസ് വിട്ടുവരുന്നവർ വഴിയാധാരമാവില്ല. സിപിഎമ്മുമായി സഹകരിച്ചതിന്റെ പേരിൽ കോൺഗ്രസ് ഒരോരുത്തരെ പുറത്താക്കിയാൽ സിപിഎം അഭയം നൽകുമെന്നും കോടിയേരി പ്രഖ്യാപിച്ചു.