അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക! ഇരകൾ മാറി കൊണ്ടേ ഇരിക്കും; മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും-അഖിൽ മാരാർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നി‍ർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചലച്ചിത്രലോകത്തു നിന്നും, അല്ലാതെയും നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കേസിലെ യഥാര്‍ത്ഥ ഇര താനാണെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

ഈ അവസരത്തിൽ സംവിധായകൻ അഖിൽ മാരാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്. ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകൾ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴുമെന്ന് അഖിൽ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ഇര...

ആദ്യമായി ഈ പേര് പറയാൻ തുടങ്ങിയത് കുട്ടിക്കാലത്തു മീൻ പിടിക്കാൻ പോയപ്പോൾ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ മണ്ണിര ആകും..അല്ലെങ്കിൽ മൈദ ആവും..രണ്ടായാലും ഞാൻ കോർക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക..

കുടുങ്ങാൻ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാൻ വറുത്തു തിന്നും..അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു...ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക..

ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും..

Advertisment