New Update
Advertisment
സുരേഷ് ഗോപിയുടെ താടിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വരാറുള്ളത്. കഴിഞ്ഞ ദിവസം അത്തരത്തില്‍ വന്നൊരു പരിഹാസത്തിന് താരത്തിന്റെ മകന്‍ ഗോകുല്‍ സുരേഷ് കിടിലന്‍ മറുപടി നല്‍കിയത് വൈറലായിരുന്നു. ഇപ്പോഴിതാ ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി താടി കളഞ്ഞ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
"പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്...ഒറ്റക്കൊമ്പന്റെ കൊമ്പ്''-സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.