/sathyam/media/post_attachments/k0YXaWqbe9sNveLqyPHG.jpg)
തിരുവനന്തപുരം: ജാമ്യം ലഭിച്ചതിന് പിന്നാലെ പി.സി. ജോര്‍ജ് കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. പി.സി. ജോര്‍ജിനെ അറസ്റ്റു ചെയ്ത നടപടിയെ മുരളീധരന്‍ വിമര്‍ശിച്ചു. ഇതുപോലെ നിരവധി പ്രസംഗങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ ? ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടും. ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പോലീസ് അറസ്റ്റുചെയ്ത് പോലീസ് സ്‌റ്റേഷനില്‍വച്ചിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ കാണാന്‍ പോകുമ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.