വിദ്യാര്‍ത്ഥിനിയുടെ മരണം; ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷവര്‍മയുടെ പഴക്കമെന്ന് സൂചന; ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് ഇടയാക്കിയത് ഷവര്‍മയുടെ കാലപ്പഴക്കമെന്ന് സൂചന. കാസർകോട് സ്വദേശിയായ പ്ലസ്‌ വൺ വിദ്യാർഥിനി ഇ.വി.ദേവനന്ദ(16) യാണ് ഷവർമ കഴിച്ചു വിഷബാധയേറ്റു ഞായറാഴ്ച മരിച്ചത്.

Advertisment

പഴക്കം ചെന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഒരു തരം ബാക്ടീരിയയാണു വിഷബാധയ്ക്കു കാരണമെന്നു പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ സൂചിപ്പിക്കുന്നത്. ചൂട് സമയത്ത്, പൊതിഞ്ഞു വച്ച ഭക്ഷണത്തിൽ ഇത്തരം ബാക്ടിരിയ പെട്ടെന്നു പടരുവാനും കാരണമാകും.

കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

Advertisment