/sathyam/media/post_attachments/TH3mS7ec3WC5A3MFjRyF.jpg)
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ചൊവ്വാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ട്. പി.ടി. തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം തൃക്കാക്കരയിൽ സ്ഥാനാത്ഥിയാകുന്നതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോൾ അറിയില്ലെന്ന് പിടി തോമസിൻ്റെ പത്നി ഉമാ തോമസ് പറഞ്ഞു. ടിവിയിൽ കണ്ടപ്പോൾ ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഉമ പറയുന്നു.