വ്രത ശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസ സമൂഹം. കോവിഡ് മഹാമാരിമൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്.

Advertisment

പുതുവസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചിയിട്ടും ഗ്രഹസന്ദര്‍ശനം നടത്തിയുമൊക്കെ വ്രതകാല പുണ്യത്തിന്റെ ഐശ്വര്യം ആവോളം നുണയുകയാണ് വിശ്വാസികള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനിനാല്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച (03.05.2022) കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും നേരത്തെ, അറിയിച്ചിരുന്നു.

Advertisment