/sathyam/media/post_attachments/r8hQvy5jZtpy2Zv9TA5z.jpg)
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ താന്‍ വികസനരാഷ്ട്രീയത്തോട് ഒപ്പമെന്ന്
കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്കല്ല, കാഴ്ചപ്പാടുകള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
"തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്കല്ല, കാഴ്ചപ്പാടുകള്‍ക്കാണ് പ്രാധാന്യം. വികസനരാഷ്ട്രീയത്തോട് ഒപ്പമായിരിക്കും. നമുക്ക് കാണാം''-എന്നായിരുന്നു തോമസിന്റെ പ്രതികരണം.
വരാന്‍ പോകുന്ന ദിവസങ്ങളില്‍ വികസനാധിഷ്ഠിതമായ രാഷ്ട്രീയ പ്രചരണം നടക്കുമോ, അതോ സഹതാപത്തിനു വേണ്ടിയുള്ള പ്രചാരണം നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.