ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/LwdvR75EuUSP1HD75LBH.jpg)
കാസർകോട്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടുനിന്നു കണ്ണൂരിലേക്ക് പോയ ഫാത്തിമ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തു മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു.
Advertisment
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും യാത്രക്കാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ചിലരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ പരിയാരത്തും പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us