ഇടതുസ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചത് ഭാഗ്യമെന്ന് ഡോ. ജോ ജോസഫ്; ഹൃദ്രോഗ വിദഗ്ധനായ താന്‍ എന്നും ഹൃദയ പക്ഷത്ത്, ഇടതുപക്ഷമാണ് ഹൃദയപക്ഷം! വിജയം ഉറപ്പെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമെന്ന് ഇടത് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. എക്കാലവും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഹൃദ്രോഗ വിദഗ്ധനായ താന്‍ എന്നും ഹൃദയ പക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം.

മനുഷ്യന്‍റെ വേദനകള്‍ക്ക് നമുക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്ന പക്ഷമാണ് ഇടതുപക്ഷം. ഇടതു സ്ഥാനാര്‍ഥിയായി വരുന്നത് ഭാഗ്യമായി കാണുന്നു.

അതേസമയം സഭയുടെ നോമിനിയായിട്ടാണ് താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായതെന്ന വാദം ഡോക്ടർ തള്ളി. സഭയുടെ സ്ഥാപനത്തിലാണ് താൻ പഠിച്ചതും ജോലി ചെയ്തതും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സഭയുടെ നോമിനിയായല്ല ഇതേക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment