/sathyam/media/post_attachments/GFwpvkoBsnlIhM7TEidg.jpg)
കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് മുത്തു പോലത്തെ സ്ഥാനാര്‍ത്ഥിയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. അദ്ദേഹത്തിന് പാർട്ടിയുമായും ജനങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കിൽ തന്നെ ബന്ധം നോക്കിയല്ല പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്ത് പോലെ ഒരാളെ കിട്ടിയാൽ മറ്റ് ആലോചനകൾ വേണ്ടെന്നും ഇപി വ്യക്തമാക്കി.
തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി.ജയരാജന്‍ പങ്കുവെച്ചു. ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.