/sathyam/media/post_attachments/vGxPg42quUnDz0Op93L4.jpg)
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറി. നാർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് ആശങ്കയുണ്ട്. ആ ആശങ്ക അവർ അറിയിച്ചുവെന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു.
പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു. ഒരു വിഭാഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ.പി.നദ്ദ.
കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. 2016ൽ 55 കൊലപാതകങ്ങൾ നടന്നു. അതിൽ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂർ ജില്ലയിലായിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുകയാണ്.
3 വർഷങ്ങൾക്കിടെ കേരളത്തിൽ 1019 കൊലപാതകങ്ങൾ നടന്നു. 2020ൽ 308ഉം, 2021 ൽ 336ഉം, 2022ൽ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങൾ സ്റ്റേറ്റ് സ്പോൺസേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി. കേരളം ഇങ്ങനെ അധികകാലം മുന്നോട്ടുപോകില്ല എന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു