ഷവർമ്മയിലെ ബാക്ടീരിയ സാന്നിധ്യം; കാസർകോട് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസർകോട്: ചെറുവത്തൂരിൽ നിന്ന് പരിശോധനയ്ക്കയച്ച ഷവർമ്മയിൽ ഷിഗല്ല, സാൽമണല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അവധി ദിവസമായ ഇന്നും കാസർകോട് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും.

Advertisment

ഹോട്ടലുകൾ, കൂൾബാറുകൾ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടത്താനാണ് തീരുമാനം.

ഇന്നലെ കാസർകോട് മാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായുള്ള പരിശോധനകളും തുടരും. ശർക്കരയിലെ മായം കണ്ടെത്താനുള്ള പരിശോധനയും നടത്തും.

Advertisment