അസാനി ചുഴലിക്കാറ്റ്: അഞ്ച് ദിവസം ഇടിയോട് കൂടിയ അതിശക്തമായ മഴയ്‌ക്ക് സാധ്യത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: അസാനി അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ദിവസം ശക്തമായ മഴ തുടരും. നിലവിൽ ആന്ധ്ര, ഒഡീഷ തീരത്തേക്കാണ് അസാനി ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇന്നലെ യെല്ലോ പ്രഖ്യാപിച്ചിരുന്ന ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെല്ലാം പരക്കെ മഴ ലഭിച്ചിരുന്നു.

Advertisment

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് കൂടുതലായി മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‘അസാനി’യുടെ സ്വാധീനം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെന്നും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യതയില്ല. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Advertisment