ഹാജിറ ഷെറീഫ് sheref
Updated On
New Update
കൊച്ചി: റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിഫയുടെ കുടുംബം. മറ്റൊരു പെൺകുട്ടിയുടെ പേരിൽ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബംഗാളി പെൺകുട്ടിയുമായിട്ടുള്ള ബന്ധമാണ് ഇവർ പ്രധാനമായും എടുത്ത് പറയുന്നത്.
Advertisment
ഈ പെൺകുട്ടിയ്‌ക്ക് മെഹ്നാസ് ജോലി വാങ്ങിച്ച് നൽകാൻ ശ്രമിച്ചുവെന്നും സൂചനയുണ്ട്. ‘ഇവന് തന്നെ ജോലിയില്ല. അപ്പോൾ വേറൊരു പെൺകുട്ടിക്ക് ജോലി വാങ്ങിച്ച് കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന്’ റിഫയുടെ പിതാവ് ചോദിക്കുന്നു.
റിഫ ജോലി ചെയ്തിരുന്ന കടയിൽ മെഹ്നാസ് എത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും മറ്റൊരു പെൺകുട്ടിയും ഇരുന്ന് സംസാരിക്കുന്നതും, അൽപ്പ സമയത്തിന് ശേഷം റിഫ കണ്ണു തുടച്ച് കൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.