ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കെ.വി. തോമസിനെ പരിഹസിച്ച് ഡോ. എസ്.എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Advertisment
ഫേസ്ബുക്ക് പോസ്റ്റ്:
കൂടെ നടന്നിരുന്ന ഒരു കൂട്ടുകാരൻ നിലപാടുകളുടെ മാറ്റം കൊണ്ട് മാന്യമായി യാത്ര പറഞ്ഞ് പോയപ്പോൾ പിറകേ പോയി ഒളിയാക്രമണം നടത്തി 51 കഷണമാക്കാൻ നോക്കി. മരിച്ചിട്ടും അയാളെ വിളിക്കുന്നത് കുലംകുത്തിയെന്ന്. അയാളുടെ വിധവയ്ക്ക് ഇന്നും തെറിയഭിഷേകം.
അടുത്ത വീട്ടിലെ ആർത്തിപ്പണ്ടാരം കാരണവർ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയിൽ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോൾ തടഞ്ഞ് നിർത്തി അയാളുടെ വീർത്ത കഴുത്തിൽ അണിയിക്കുന്നത് ചുവപ്പ് ഷാൾ. ഒറ്റരാത്രി കൊണ്ട് അയാൾ പുതിയ ചെഗ്വേര.