പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം; തൃക്കാക്കരയിലെ ജനങ്ങൾ ആദ്യമേ ഇതു തിരിച്ചറിഞ്ഞതാണ്; പക്ഷേ കേരള ജനതയ്ക്ക് അബദ്ധം പറ്റി; കെ.വി തോമസിനെതിരായ നടപടി ഉചിതം-കെ. മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കെ. മുരളീധരന്‍ എംപി. കേരളത്തിലെ ജനങ്ങൾക്കു പറ്റിയ അബദ്ധം തൃക്കാക്കരയിൽ ഇത്തവണ ആവർത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധമെന്നും, തൃക്കാക്കരയിലെ ജനങ്ങള്‍ ആദ്യമേ ഇതു തിരിച്ചറിഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. പക്ഷേ കേരള ജനതയ്ക്കു അബദ്ധം പറ്റിയെന്നും അദ്ദേഹം പരിഹസിച്ചു.

കെവി തോമസിനെതിരായ നടപടി ഉചിതമാണ്. കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം പാർട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നു. മാഷ് കാരണം ഒരു വോട്ടുപോലും നഷ്ടപ്പെടില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Advertisment