Advertisment

അരവിന്ദ് കെജ്‌രിവാള്‍ കേരളത്തില്‍; കൊച്ചിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തരുടെ വന്‍ സ്വീകരണം; നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളനം; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ട്വന്റി20യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവർത്തകരുടെ നേതൃത്തിൽ വമ്പൻ സ്വീകരണമാണ് നൽകിയത്.

മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മാറ്റി. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി-ട്വന്‍റി- 20 സഖ്യം നാളെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന.

എന്നാല്‍ പുതിയ ബദലിനുള്ള കളമൊരുക്കി ചില പ്രഖ്യാപനങ്ങള്‍ നാളെ നടത്തിയേക്കും. വൈകിട്ടു നാലു മണിക്ക് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും. രാത്രി 9 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്കു മടങ്ങും.

Advertisment