ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Advertisment
കോഴിക്കോട്: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടനയിൽ അടിമുടി മാറ്റം കൊണ്ട് വരുമെന്നും പാർട്ടിയെ കൂടുതൽ യുവത്വമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള വലിയ തെളിവാണ് ചിന്തൻ ശിബിരം. ഓരോ പ്രവർത്തകർക്കും പകരുന്നത് വലിയ ആത്മവിശ്വാസമാണെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ വേഗം തന്നെ നടപ്പിൽ വരുത്തുമെന്നും ചർച്ചകൾ തുടരാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഉദയ്പൂരിൽ പ്രഖ്യാപനമുണ്ടായിരുന്നു.