ഷഹാനയുടെ മരണം: മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസർഗോഡ്: നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ഷഹാനയുടെ ഭര്‍ത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഷഹാന തൂങ്ങിയെന്ന് പറയുന്ന ജനലും കയറും പൊലീസ് കണ്ടിരുന്നു. ഭര്‍ത്താവ് വിവരിച്ച കാര്യങ്ങളില്‍ പൊലീസിനു സംശയം ഉണ്ട്. കൂടാതെ ഇയാള്‍ വീട്ടില്‍ ലഹരി ഉപയോഗിച്ചതിനു തെളിവും ലഭിച്ചിരുന്നു. ഷഹാന തൂങ്ങിയെന്നു പറയുന്ന കയറും ജനലും പൊലീസിനു സജാദ് കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ സജാദിന്റെ വിശദീകരണം പൊലീസ് മുഴുവനായി വിശ്വസിച്ചിരുന്നില്ല.

ഷഹാനയുടെത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ ഷഹാനയുടെ ആന്തരിക ശ്രവ പരിശോധന ഫലവും എത്താനുണ്ട്.

Advertisment