ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കൊച്ചി: ‘കുന്നംകുളം മാപ്പുണ്ടോ’ എന്നു ചോദിച്ചവർ കണ്ടം വഴി ഓടിയെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ്. തന്നെ പരിഹസിച്ച് പി.വി. ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റി 20യുടെ പിന്തുണ ആവശ്യപ്പെടുന്നതിന് മുൻപ് തങ്ങളുടെ പ്രവർത്തകർക്കെതിരെ നടന്ന അതിക്രമങ്ങളിൽ ശ്രീനിജിൻ മാപ്പ് പറയണമെന്നും തന്റെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നുവെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെയായിരുന്നു ശ്രീനിജിന്റെ പരിഹാസം. ‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ.. ഒരാൾക്കു കൊടുക്കാനാണ്..’ എന്നായിരുന്നു പോസ്റ്റ്. ഉച്ചയോടെ പോസ്റ്റ് ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി.