മാഹി : രാജസ്ഥാനിലെ ജയ്സാൽമീരിൽ ബൈക്ക് റൈഡിങ്ങിനിടെ ദൂരുഹ സഹചര്യത്തിൽ മരണപ്പെട്ട പെരിങ്ങാടി സ്വദേശി അശ്ബാക്ക് മോന്റെ ഭാര്യ അറസ്റ്റിൽ. ബെംഗ്ളുരു സൻജൻ നഗറിൽ വെച്ചാണ് ഞായറാഴ്ച രാജസ്ഥാൻ പോലീസ് സംഘം ഭാര്യ സുമേര പർവീസിനെ അറസ്റ്റ് ചെയ്തത്.
കോടതി ഇവരെ രണ്ടാഴ്ച റിമാൻഡ് ചെയ്തു. അശ് ബാക്കിന്റെ സുഹൃത്ത്ക്കളായ സഞ്ജയ്, വിശ്വാസ് എന്നിവർ ഇതിനകം റിമാൻഡിലാണ്. പോലീസ് സംഘം എത്തിയത് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സുമേര പോലിസ് പിടിയിലാആയത്.
സുമേറ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്,സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്‌സാല്‍മീറിലെത്തിയത്. 2018 ഓഗസ്റ്റ് 15 ന് ഇവരെല്ലാം കൂടിയാണ് റേസിങ് ട്രാക്ക് കാണാന്‍ പോയത്. പിന്നീട് അശ് ബാക്കിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ സംശയമില്ലെന്ന് ഭാര്യ സുമേറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനും പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറത്ത് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. അശ്ബാക്ക് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്ത് സഞ്ജയ് ആണെന്നും, അസ്ബഖിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും ഇയാള്‍ കൈക്കലാക്കിയതായും കണ്ടെത്തി.
മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ഒളിവില്‍ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ഭാര്യ സുമേറയും അറസ്റ്റിലായി. മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
2018 ഓഗസ്റ്റില്‍ ജയ്‌സാല്‍മീറില്‍ മോട്ടോര്‍റാലിക്കിടെ അശ് ബാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടെ മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം.