New Update
Advertisment
ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോൾ ചതുപ്പിൽ പെട്ടായിരുന്നു അപകടമുണ്ടായത്. മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആദിത്യൻ സജീവ്.
കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാർ അരീക്കുളത്തിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ പൂവങ്ങൽ സ്വദേശി സംഗീത് (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.