Advertisment

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മെയ് 31ന് മണ്ഡലത്തിൽ പൊതു അവധി; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 31ന് മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കണം.

വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികളടക്കമുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.

Advertisment