ഇഷ്ട വാഹനത്തിന്റെ നമ്പറിനായി 8.80 ലക്ഷം രൂപ മുടക്കി വ്യാപാരി ! ലക്ഷങ്ങള്‍ മുടക്കി നേടിയത് കെഎല്‍ 05 എവൈ 7777 എന്ന നമ്പര്‍. കോട്ടയത്തെ റെക്കോര്‍ഡ് ലേലത്തുകയ്ക്ക് നമ്പര്‍ വാങ്ങിയത് അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചന്‍ ! നമ്പര്‍ കിയ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസിനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പരിനായി കാശിത്തിരി മുടക്കിയാലോ എന്നു ചിന്തിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ആ തുക എട്ടേമുക്കാല്‍ ലക്ഷം ആയാലോ...സാധാരണക്കാരനൊന്ന് ഞെട്ടും.

കോട്ടയം അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങള്‍ മുടക്കി ഇഷ്ട നമ്പര്‍ നേടിയെടുത്തത്. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനാണ് 8.80 ലക്ഷം രൂപ അദ്ദേഹം മുടക്കിയത്.

മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പ്രമുഖ സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്‍ക്കിച്ചന്‍ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയാണിത്.

ടോണിയുടെ ജാഗ്വാറിനും, കിയ സെല്‍ടോസിനുമെല്ലാം ഉള്ള 7777 എന്ന നമ്പര്‍ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ഇദ്ദേഹം ആഗ്രഹിച്ചത്. കിയ മോട്ടേഴ്‌സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് കാറിന്റെ നമ്പരിനാണ് ഇദ്ദേഹം ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവിന് കൊടുത്തത്.

തെള്ളകത്തെ ഷോറൂമില്‍ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡല്‍ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ബുക്ക് ചെയ്തത്. 45.40 ലക്ഷം രൂപയാണ് വാഹന വില.

തുടര്‍ന്ന് ഓണ്‍ലൈനായി കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനു വേണ്ടി ഇദ്ദേഹം ബുക്ക് ചെയ്തു. എന്നാല്‍ ഈ നമ്പരിനായി മറ്റൊരാള്‍ കൂടി രംഗത്തുവന്നതോടെ ലേലത്തിലേക്ക് എത്തിയത്. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി രംഗത്തുവന്നയാള്‍ 7.80 ലക്ഷം വരെ ലേലം വിളിച്ചെങ്കിലും ലേലം ചൂടുപിടിച്ചപ്പോള്‍ അദ്ദേഹം ഒഴിവാകുകയായിരുന്നു.

Advertisment