എസ്എസ്എൽസി പരീക്ഷ;അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നത്. മാനുവൽ തയ്യാറാക്കാനുള്ള ജോലികൾ നടന്നുവരികയാണ്. അടുത്ത എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പ്രസിദ്ധീകരിക്കും.

Advertisment

16 വർഷത്തിനുശേഷം ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് എസ്എസ്എൽസി പരീക്ഷാ മാനുവൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അടുത്ത വർഷം മുതൽ മൂല്യയനിർണയവും ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള പരീക്ഷകൾ മാനുവൽ പ്രകാരം നടത്തും.

Advertisment