ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/post_attachments/fF4EAINmzrBw8rcRJADR.jpg)
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
Advertisment
വലിയ അക്രമമാണ് നടക്കുന്നത്. പരാജയഭീതി കൊണ്ടുണ്ടാകുന്നതാണിത്. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകി. ഏറ്റവും നിലവാരമില്ലാത്തവർ പോലും ചെയ്യാൻ മടിക്കുന്ന നീച പ്രവൃത്തിയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ അവരുടെ സൈബർ ഗ്രൂപ്പുകൾ ചെയ്യുന്നത്. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us