സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പ്രചരിപ്പിച്ചു! ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന അഞ്ചംഗ സംഘം കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന അഞ്ചംഗ സംഘം പൊലീസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

ഇവരെ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.

Advertisment