പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടു; രണ്ടുപേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: പത്താനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂടല്‍ സ്വദേശിയായ അപര്‍ണയെയാണ് കാണാതായത്.

Advertisment

അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായി തിരച്ചിൽ തുടരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും.

ഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴയിലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്. കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തുന്നത്.

Advertisment