കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു, അമ്പതോളം പേര്‍ക്ക് പരിക്ക്! ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊല്ലം മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. ഇരുബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരില്‍ അധികവും. ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ഇന്ന് രാത്രി 7.30-ഓടെയായിരുന്നു അപകടം.

Advertisment

പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment