/sathyam/media/post_attachments/h4W4a9UD6K39buxfKrah.jpg)
കൊല്ലം: കൊല്ലത്ത് ഇന്നലെയുണ്ടായ ബസപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയെന്ന് സൂചന. ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും ഇടിച്ചുണ്ടായ അപകടത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ടൂറിസ്റ്റ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇരുബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരില്‍ അധികവും. ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. രാത്രി 7.30-ഓടെയായിരുന്നു അപകടം.
പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെങ്കവിള കാരോട് സി.എസ്.ഐ. ചര്‍ച്ചില്‍നിന്നുള്ളവരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us