പാലാ എക്സൈസ് ഓഫീസിൻ്റെ അതിർ ചുമരുകളിൽ ചിത്രങ്ങളിലൂടെ ലഹരി വിമുക്‌ത സന്ദേശം നൽകി പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അദ്ധ്യാപക വിദ്യാർത്ഥികൾ.
നേരത്തേ ഈ വിദ്യാർത്ഥിക്കൂട്ടം നേതൃത്വം നൽകി സ്കൂളുകളിൽ നടപ്പാക്കി ഏറെ ജനശ്രദ്ധയാകർഷിച്ച 'നിറക്കൂട്ട് 2022' പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയങ്ങളുടെ ചുമരുകൾ വർണ്ണാഭമാക്കി സർഗ്ഗാത്മകമായ കരുത്ത് പ്രകടമാക്കിയ ഈ അദ്ധ്യാപക വിദ്യാർത്ഥികൾ ഇപ്പോൾ സാമൂഹിക നവോത്ഥാനമാണ് ഉന്നം വയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ടി. സി. തങ്കച്ചൻ പറഞ്ഞു.
ഇന്ന് രാവിലെ ആരംഭിച്ച ചിത്രം വര യജ്ഞം പാലാ മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. കോട്ടയം എക്സൈസ് അസി. കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പാലാ റേഞ്ച് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ ക ഡോ. ബീനാമ്മ മാത്യു, ഡോ. റ്റി.സി. തങ്കച്ചൻ ,ഡോ.അലക്സ് ജോർജ്ജ്. സോജോ ജോൺ, ലക്ഷ്മി എസ്. ഭാനുപ്രിയ. ആർ, റെയ്ന മാർട്ടിൻ, ജയിംസ് മാത്യു, ഹരികൃഷ്ണൻ. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.