ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നവിധി അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്‌ക്കുന്നവരല്ല എൽഡിഎഫെന്നും കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ എൽഡിഎഫ് നേതൃത്വം പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫ്.