ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാഞ്ഞങ്ങാട്: കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച 70കാരനായ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി.
Advertisment
/sathyam/media/post_attachments/vy0lmNObGPH21ke5r4vu.jpg)
2017-ലാണ് പീഡനം നടന്നത്. മുത്തച്ഛന്‍ 15 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us