/sathyam/media/post_attachments/2Kmeilp5La7icUtpIoIp.jpg)
ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തിൽ എസ് സിഎസ് ടി കമീഷൻ സ്വമേധയാ കേസെടുത്തു. കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചതിനാണ് കേസ്. ഒരാഴ്ചക്കുള്ളിൽ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടതായും കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി അറിയിച്ചു.
കോളനിയിൽ ഇന്നലെ അർധ രാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. പൊലീസ് സംഘം സംഘർഷത്തിനിടെ കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നുവെന്നാണ് നാട്ടുകാരിൽ ഒരാളായ ഒരു പെൺകുട്ടി ആരോപിച്ചത്.
ഇതിന് പിന്നാലെയാണ് നടപടി. ജാതീയ അധിക്ഷേപം കേരളത്തിന് കളങ്കമേൽപ്പിക്കുന്നതാണ്. കോളനിയിൽ വെച്ച് എന്താണുണ്ടായതെന്ന് അന്വേഷിക്കണമെന്നും കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി ആവശ്യപ്പെട്ടു.