/sathyam/media/post_attachments/UpmXm0If7KRlsfPG1lrN.jpg)
പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് പാപ്പാന്മാരുടെ നിര്‍ദേശം അനുസരിക്കാതെ പമ്പയാറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തടി പിടിക്കാനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഏതാണ്ട് രണ്ട് മണിക്കൂറിലേറെയായി ആന പുഴയിൽ തുടരുകയാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എലിഫൻ്റ് സ്ക്വാഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.