നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോർബെവാക്സ് വാക്സീന് പകരം നല്‍കിയത് കോവാക്‌സിന്‍; മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോർബെവാക്സ് വാക്സീന് പകരം കോവാക്സീൻ നൽകിയ സംഭവത്തില്‍ 3 പേരെ സ്ഥലം മാറ്റി ഉത്തരവായി. ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ അബ്ദുൽ റസാഖിനെയും പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ്–2) കെ.യമുനയെയും കണ്ണൂർ ജില്ലയിലേക്കും അസിസ്റ്റന്റ് സർജൻ ഡോ. കീർത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.

കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് നല്‍കേണ്ടതിന് പകരം കൊവാക്‌സിന്‍ നല്‍കിയത്. 80 കുട്ടികൾക്ക് ആണ് വാക്സിൻ മാറി നൽകിയത്. 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കോർബിവാക്സിന് പകരം കൊവാക്സിൻ നൽകിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.

Advertisment